വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിക്ക് വേണ്ടി സുരേഷ് ഗോപി ഇടപെട്ടു. കോഴിക്കോട്ട് അബ്ദുറഹീമിന് വേണ്ടി സുരേഷ് ഗോപി ചുവടുവെക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. സൗദി അംബാസഡറെ അദ്ദേഹം വിശദാംശങ്ങൾ അറിയിച്ചു.
ശിക്ഷാ കാലാവധി നീട്ടാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിതല ഇടപെടൽ സാധ്യമല്ല. നയതന്ത്ര ഇടപെടൽ ആവശ്യമാണ്. നയതന്ത്ര തലത്തിൽ വേഗത്തിൽ ഇടപെട്ട് അനുകൂല തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് സഹായം തേടി കുടുംബം രംഗത്തെത്തി. അബ്ദുറഹീമിനെ മോചിപ്പിക്കാൻ ജീവകാരുണ്യമായി 34 കോടി രൂപ വേണം. ഈ പണം ഏപ്രിൽ 16നകം അടച്ചില്ലെങ്കിൽ വധശിക്ഷ നടപ്പാക്കും. ഇനി 9 ദിവസങ്ങൾ മാത്രമാണ് കുടുംബത്തിന് മുന്നിലുള്ളത്. മകൻ്റെ മോചനത്തിനായി സുമനസ്സുകളിലേക്ക് കൈനീട്ടുകയാണ് അബ്ദുറഹീമിൻ്റെ വൃദ്ധയായ മാതാവ്.