ഭോപ്പാലിൽ മരിച്ച മലയാളി നഴ്സ് മായയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ദീപക് കത്യാർ കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വർഷത്തെ ബന്ധമുണ്ട്. ഇരുവരും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ദീപക് വീണ്ടും വിവാഹിതനായതോടെ പ്രശ്നങ്ങളുണ്ടായെന്നും ഇതോടെ മായയെ ഒഴിവാക്കാൻ ദീപക് പലതവണ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.
ഉത്തർപ്രദേശ് സ്വദേശിയാണ് ദീപക് കത്യാർ. വിവാഹത്തിന് ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ മായ തയ്യാറായില്ല. വഴങ്ങാത്തത് കണ്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല് മണിക്കൂറോളം വീട്ടിൽ സൂക്ഷിച്ച ശേഷമാണ് ദീപക് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
നാല് വർഷമായി പരസ്പരം അറിയാവുന്ന മായയും ദീപക്കും പ്രണയത്തിലായി. ഇരുവരും ഒരേ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. മായയുമായി ബന്ധത്തിലായിരിക്കെ കഴിഞ്ഞ വർഷം കാൺപൂരിൽ നിന്നുള്ള മറ്റൊരു പെൺകുട്ടിയെ ദീപക് കത്യാർ വിവാഹം കഴിച്ചിരുന്നു. ഇതുമൂലം ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായി.
നാല് മണിക്കൂറിന് ശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.