കെഎസ്ആർടിസി ബസിടിച്ചു കോഴിക്കോട്ട് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു

നല്ലത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. കാക്കൂർ കുറ്റിപ്പുറത്ത് ജേക്കബിൻ്റെ മകൻ അജേഷ് ജേക്കബ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് അരീക്കാട് ഉളിശ്ശേരിക്കുന്നിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കോട്ടയത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്.

Scroll to Top