കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി – തലശ്ശേരി രൂപതകൾ

ഇടുക്കി രൂപതയ്ക്ക് ശേഷം താമരശ്ശേരി, തലശ്ശേരി രൂപതകൾ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. കെസിവൈഎമ്മിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള യുവജന കൂട്ടായ്മയായ കെ.സി.വൈ.എം ഇടുക്കി രൂപതയെ പുകഴ്ത്തി, വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച് മാതൃകയാണെന്നും പ്രസ്താവിച്ചു. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രണയത്തിൻ്റെ വഞ്ചന തുറന്നു കാട്ടുന്ന ചിത്രമാണിത്. രാഷ്ട്രീയക്കാർ എന്തിനാണ് ഭയപ്പെടുന്നത്? ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി അതിരൂപതയും തീരുമാനിച്ചു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാൻ തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കേരള സ്റ്റോറിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. പിന്നീട് താമരശ്ശേരി, തലശ്ശേരി രൂപതകളും ചിത്രം പ്രദർശിപ്പിക്കാൻ മുന്നോട്ടുവരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ ചിത്രം പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയമാണെന്നും വിമർശനമുണ്ട്.

Scroll to Top