പ്രളയകാലത്ത് ഹീറോ ആയ പരപ്പനങ്ങാടി സ്വദേശി ജൈസലിന് സ്വർണം കവർന്ന കേസിൽ കരിപ്പൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ വിമാനത്താവളത്തിൽ സ്വർണം കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
കേസിൽ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജൈസലും കേസിൽ ഉൾപ്പെട്ടതായി മനസ്സിലാക്കി. തുടർന്ന് തിരുവനന്തപുരം ജയിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി റിമാൻഡ് ചെയ്തു.
ജൈസൽ മറ്റൊരു കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. താനൂർ തൂവൽതീരം കടപ്പുറത്ത് ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് 2022 മേയിൽ മലപ്പുറം താനൂരിൽ നിന്ന് അറസ്റ്റിലായത്. യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഐപിസി 385 പ്രകാരമാണ് അറസ്റ്റ്. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുതിയ കേസ്.
2018 പ്രളയകാലത്ത് കേരളം നെഞ്ചിലേറ്റിയതാണ് ജൈസലെന്ന മത്സ്യ തൊഴിലാളിയെ. പ്രളയബാധിത പ്രദേശത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഫൈബർ ബോട്ടിലെത്തിയതായിരുന്നു താനൂർ സ്വദേശിയായ ജൈസൽ. ബോട്ടിലേക്ക് കയറുന്നതിനിടെ ഒരു സ്ത്രീ വെള്ളത്തിൽ വീണു, ഇതോടെ പ്രായമായവരും ഗർഭിണിയെയും സ്വന്തം മുതുകിൽ ചവിട്ടി ബോട്ടിലേക്ക് കയറാൻ സഹായിച്ച് രക്ഷ്ഷാപ്രവർത്തനം നടത്തിയതോടെയാണ് ജനശ്രദ്ധ ലഭിച്ചത്.