ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; ആശുപത്രിക്കെതിരെ പരാതിനൽകി ബന്ധുക്കള്‍

ഭക്ഷ്യവിഷബാധയേറ്റ് പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി നിഖിത എൻ. ചെമ്മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ തുടർന്ന് ശനിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മരണകാരണം വ്യക്തമാകും.

Scroll to Top