ബൈക്കും ടാങ്കറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ആലപ്പുഴ ജില്ലയിലെ പുറക്കാട്ട് ഇന്ന് രാവിലെയാണ് അപകടം. പുറക്കാട് സ്വദേശികളായ സുദേവും മകൻ ആദിദേവുമാണ് മരിച്ചത്. അപകടത്തിൽ സുദേവിൻ്റെ ഭാര്യ വിനീതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂവരും ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.