ബിജെപി വാ​ഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനാൽ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിക്കും; വിമർശനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണ്; അഖിൽ മാരാർ

കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നതിന് വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അഖിൽ മാരാർ. അടിമകളായ ആളുകൾ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളതെന്നും അഖിൽ മാരാർ പറഞ്ഞു. ബിജെപി പറയുന്നത് അവർ ചെയ്യുന്നു. അതുകൊണ്ട് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചവർ വീണ്ടും അധികാരം നൽകുമെന്നും മാരാർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാരാർ പ്രതികരിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കമ്മ്യൂണിസ്റ് പാർട്ടിയുടെ സൈബർ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പ് പ്രചരണം പോലും മറന്ന് എനിക്കെതിരെ പ്രചരണം നടത്തുകയാണ്… ഇവരുടെ ഈ ഭയവും വെപ്രാളവും കാണുമ്പോൾ എനിക്ക് ഇത്രത്തോളം പ്രാധാന്യം ഇവർ നൽകിയിരുന്നു എന്നതാണ് എനിക്ക് സന്തോഷം നൽകുന്നത്.. എന്റെ വാക്കും എഴുത്തും നല്ല പോലെ പാവങ്ങൾക്ക് പൊള്ളിയിട്ടുണ്ട്.. ഇനി കാര്യത്തിലേക്ക് കടക്കാം…

എന്റെ രാഷ്‌ട്രീയം കമ്മ്യൂണിസ്റ് വിരുദ്ധം ആണെന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ കൊടുത്തിട്ടുള്ള ഇന്റർവ്യൂ കളിൽ പോലും പറഞ്ഞിട്ടുണ്ട്.. എന്ത് കൊണ്ട് കമ്മ്യൂണിസ്റ് വിരുദ്ധൻ ആകേണ്ടി വന്നു എന്ന് ചോദിച്ചാൽ, എന്താണ് കമ്മ്യൂണിസം എന്ന് നിങ്ങൾ കരുതി ജീവിക്കുന്നുവോ ആ മൂല്യങ്ങൾ എന്റെ ഉള്ളിൽ ഉള്ളത് കൊണ്ടും കമ്മ്യൂണിസം ലവലേശം സിപിഎമ്മിൽ ഇല്ല എന്നത് കൊണ്ടുമാണ്… അത് കൊണ്ട് എന്റെ വിമർശനങ്ങൾ ഈ പാർട്ടിക്കെതിരെ ആകും കൂടുതലും.. കമ്മ്യൂണിസ്റ് പാർട്ടിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നതിന് വിപരീതമായി കാര്യങ്ങൾ നടക്കുമ്പോൾ വിമർശനം ഉയരുന്നത് സ്വാഭാവികം.

ബിജെപി അവർ പറയുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നത്.. അതിന് വിമർശിട്ടെന്ത് കാര്യം.. അവരെ വോട്ട് നൽകി അധികാരത്തിൽ എത്തിച്ചവർ ആ അധികാരം വീണ്ടും നൽകും. നിങ്ങളുടെ പാർട്ടിക്കെതിരെ പറയുന്നത് മാത്രമേ നിങ്ങൾ കാണു കാരണം അടിമകൾ ആയ നിങ്ങളുടെ ജോലി നിലവിൽ പാർട്ടിയെ പ്രതിരോധിക്കണം എന്നുള്ളതാണ്.

ഇലക്ഷന് പ്രഖ്യാപിച്ച ശേഷം ഞാൻ ഒരു രാഷ്‌ട്രീയ പോസ്റ്റ് എഴുതിയിട്ടില്ല…7മില്യൺ ആണ് കഴിഞ്ഞ മാസം എന്റെ ഫേസ് ബുക്ക് റീച്..8മില്യൺ ആണ് ഇൻസ്റ്റാഗ്രാം റീച്… രാഷ്‌ട്രീയ പോസ്റ്റ് ഇട്ടാലും ബിജെപിക്ക് വേണ്ടി തിരുവനന്തപുരം, തൃശൂർ ഇവിടെ പ്രചാരണത്തിനു ഇറങ്ങിയാലും ലക്ഷങ്ങൾ എനിക്ക് ഓഫറുകൾ ചെയ്തു പരസ്യ കമ്പനികൾ സമീപിച്ചതാണ്.. കാലങ്ങൾ ആയി ഞാൻ എഴുതുകയും പറയുകയും ചെയ്യുന്നത് പോലെ മാത്രമേ എന്റെ ഇടപെടലുകൾ നിങ്ങൾ കാണു..

എന്നാൽ ഞാൻ അവരോട് ഒരു കാരണവശാലും ചെയ്യില്ല എന്നാണ് പറഞ്ഞത്.. ഇടയ്‌ക്ക് മേജർ രവി കൊച്ചിയിൽ സ്ഥാനാർഥി ആകും എന്ന് കേട്ടപ്പോൾ ഞാൻ പേടിച്ചു അദ്ദേഹവും ഞാനും തമ്മിലുള്ള അടുപ്പം പണിയാകുമല്ലോ… ഞാൻ അദ്ദേഹത്തെ വിളിച്ചു.. സാറേ ഒരു പ്രചരണത്തിനും ഇറങ്ങില്ല എന്നാണ് തീരുമാനം കൊച്ചിയിൽ സാർ മത്സരിച്ചാൽ ഞാൻ പെട്ടു പോകുമല്ലോ.. ചിരിച്ചു കൊണ്ട് മേജർ പറഞ്ഞു.. ഹേയ് ഇല്ലെടാ എന്നെ ഒഴിവാക്കണം എന്ന് അമിത് ഷാ യോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നീ പേടിക്കണ്ട…

രാഷ്‌ട്രീയം ശെരികളുടെ ആകണം എന്നതാണ് എന്റെ കാഴ്ചപാട്… ഞാൻ ഒരു പാർട്ടിട്ടുടെയും ജിഹ്വ അല്ല ആവുകയും ഇല്ല.. ബിഗ് ബോസ്സിൽ വെച്ച് ഒരു ജേർണലിസ്റ്റ് എന്നോട് ചോദിച്ചു മുന്നോട്ട് പോകാൻ അഖിലിനൊപ്പം കുറച്ചു ആൾക്കാർ വേണം എന്നുണ്ടോ.. ഞാൻ പറഞ്ഞു മാരാർ നിൽക്കുന്നിടത്താണ് ആൾകൂട്ടം… അത് സഖാക്കളോടും സൈബർ അണികളോടും വെട്ട് കിളി കൂട്ടങ്ങളോടും കടന്നൽ ടീമിനോടും പറയുന്നു മാരാർ ഒറ്റയ്‌ക്കാണ്.. കൂട്ടം ചേർന്ന് എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും ആക്രമിച്ചാലും ഞാൻ ഒറ്റയ്‌ക്ക് മുന്നോട്ട് പോകും എന്നെ തിരിച്ചറിയുന്ന ജനത എനിക്കൊപ്പം ഉണ്ടാകും…

Scroll to Top