ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ ചിത്രം ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കായി ചിത്രം പ്രദർശിപ്പിച്ചത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള വിശ്വാസോത്സവത്തിൻ്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
4 ആം തീയതിയാണ് സിനിമാ പ്രദർശനം നടന്നത്. അവധിക്കാലത്ത് നടക്കുന്ന വിശ്വാസോത്സവത്തിൻ്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ പ്രതികരിച്ചു. ‘പ്രണയം’ എന്നതായിരുന്നു ഈ വർഷത്തെ വിശ്വാസോത്സവ പുസ്തകത്തിൻ്റെ വിഷയം. കുട്ടികളിലും യുവാക്കളിലും ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതെന്ന് പി.ആർ.ഒ.