ചെറ്യേ തരത്തിലുള്ള ഒരു രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുവായിരുന്നു. പക്ഷേ എവിടെയോ ഇള്ളോളം പാളി,അതോണ്ട് നേരെ അങ്ങ് പരലോകത്തെത്തി. ഇനി അവിടെ പാർട്ടി വളർത്തും!! സ്വന്തമായി പോലീസ് സ്റ്റേഷനും കോടതിയും ഭരണഘടനയും ആയുധശാലയും ഒക്കെയുള്ള പാർട്ടിയുടെ ഭാഗമായിരുന്നു. പക്ഷേ ആയുധനിർമ്മാണമേഖലയിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തന മികവ് കാഴ്ച്ചവയ്ക്കുവാൻ കഴിയാത്തോണ്ട് പാർട്ടി അടവ് നയം പുറത്തെടുത്തു. നൈസ് ആയിട്ടങ്ങ് തള്ളിക്കളഞ്ഞു.
സാധാരണ ഗതിയിൽ ഏതൊരു ജീവൻ കൊല്ലപ്പെട്ടാലും നോവും; അത് മനുഷ്യസഹജം. പക്ഷേ പാനൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടയിൽ ഒരുത്തൻ തീർന്നു, ഇനിയൊരുത്തൻ തീരാൻ പോണു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. ഏതൊക്കെയോ പാവപ്പെട്ട മനുഷ്യരുടെ ജീവൻ എടുക്കാൻ ഉള്ള കൈപ്പണി ചെയ്തോണ്ടിരുന്ന ഒരുത്തൻ കൈപ്പണിക്കിടയിലെ പിഴവ് മൂലം അങ്ങ് ചത്തു. ഏതൊക്കെയോ കുടുംബങ്ങളുടെ വെളിച്ചം തല്ലിക്കെടുത്താൻ ഇരുന്നതാണ്, ഇപ്പൊ സ്വയം അങ്ങ് കത്തി ഒടുങ്ങി.
ഇടത് പക്ഷം ഭരിക്കുന്ന, ഡബിൾ ചങ്കൻ ആഭ്യന്തരം കയ്യാളുന്ന നാട്ടിൽ അതേ ഇടതിന്റെ അനുവാദം ഇല്ലാതെ ഒരു പൂച്ച പോലും കരയാത്ത പാർട്ടി ഗ്രാമത്തിൽ ഇവന്മാർ പൊതിച്ചോർ അല്ലായിരുന്നു ഉണ്ടാക്കിക്കൊണ്ടിരുന്നത്, മറിച്ച് ഏതോ നിരപരാധികൾക്ക് വേണ്ടിയുള്ള കൊലച്ചോർ ആയിരുന്നു. അത് എന്തായാലും അവന്മാരെ കൊണ്ട് തന്നെ ഊട്ടിച്ചു മുകളിൽ ഇരിക്കുന്ന ആൾ.
ഉത്സവപ്പറമ്പിൽ ബലൂൺ പൊട്ടുന്നത് പോലെയാണ് കണ്ണൂരിൽ ബോംബ് പൊട്ടുന്നത്. സഖാക്കന്മാർ ഡോക്ടറേറ്റ് എടുത്ത നിർമ്മാണ മേഖലയാണിത്. കല്യാണവീട്ടിലെ കൊച്ച് പിണക്കത്തിന് വരെ ബോംബ് എറിഞ്ഞു പക തീർക്കുന്ന ബോംബെഷ് ചെഗുകൾ. ഇള്ള പിള്ളേർക്ക് കളിക്കാൻ വരെ സുലഭമായി കിട്ടുന്ന ബോംബ്. പ്രായപൂർത്തി ആവും മുൻപേ ബോംബ് നിർമ്മാണത്തിൽ വൈദഗ്ധ്യം നേടുന്ന ചെമ്പട കുമാരന്മാർ. എന്നോ തുടങ്ങിയ ബോംബ് നിർമ്മാണ കുടിൽ വ്യവസായം.
കല്യാണ വീട്ടിലെ കശപിശയ്ക്ക് വരെ പ്രതികാരമായി ബോംബെറിഞ്ഞു കളിക്കുന്ന പിള്ളേർ ഉള്ള നാടിനെയാണത്രേ നമ്പർ 1 കേരളം എന്ന് പറയുന്നത്? എറിഞ്ഞു കളിക്കാൻ മാത്രം വിപണിയിൽ ബോംബുകൾ സുലഭമായി കിട്ടുന്ന നാടിനെയാണത്രേ പ്രബുദ്ധ കേരളം എന്ന് പറയുന്നത് ? തലയിൽ തേങ്ങ വീണ് ഒരാൾ കൊല്ലപ്പെട്ടുവെന്ന് പറയുന്നത് പോലെ തലയിൽ ബോംബ് വീണ് ഒരാൾ കൊല്ലപ്പെട്ടുവെന്ന് വളരെ ലാഘവത്തോടെ പറയേണ്ടി വരുന്ന ജനതയെയാണത്രേ പ്രബുദ്ധമലയാളി എന്നു പറയുന്നത്. അന്ന് രാവിലെ വരെ സ്വന്തം പാർട്ടിക്ക് ഒപ്പം നടന്നവർ, മൈദപ്പശയുമായി പാർട്ടി പോസ്റ്റർ ഒട്ടിച്ചു നടന്നവർ ഒക്കെ ബോംബ് നിർമ്മാണ പ്രക്രിയയ്ക്ക് ഇടയിൽ ബോംബ് പൊട്ടി തീരുമ്പോൾ രണ്ട് കൊല്ലം മുമ്പേ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന പ്രതിഭാസത്തെയാണത്രേ കേരള മോഡൽ കമ്മ്യൂണിസം എന്ന് വിളിക്കുന്നത്. ഇപ്പോൾ പരലോകത്ത് ഇരുന്ന് ഇന്നലെ പൊട്ടൽ ചരമം നേടിയ സഖാവ് ബോംബേഷ് ഇങ്ങനെ പാടുന്നുണ്ടാവും –
ചെമ്പട ഇത് ചെമ്പട
പിണറായിയുടെ ചെമ്പട
ശൈലജ ടീച്ചറുടെ ചെമ്പട
നാടൻ ബോംബ് ചെമ്പട
സ്റ്റീൽ ബോംബ് ചെമ്പട
പാനൂർ ബോംബ് ചെമ്പട !!!
വല്ലവരെയും കൊല്ലാൻ കെണി ഒരുക്കുമ്പോൾ അതിൽ സ്വയം വീണ് ചാവുന്ന ഒരുത്തനോടും അശേഷം ഇല്ല കാരുണ്യം. ഇവനൊക്കെ ഈ ഭൂമിക്ക് തന്നെ ഭാരമായിരുന്നവന്മാർ ആണ്.