എൻജിനീയറിംഗ് വിദ്യാർത്ഥിയെ കൊണ്ടോട്ടിയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ മേലേങ്ങാടിയിലാണ് സംഭവം. എറണാകുളം കോതമംഗലം സ്വദേശി വാസുദേവ് റെജി (20) ആണ് മരിച്ചത്. മറ്റൊരു കോളേജിൽ പഠിക്കുന്ന സുഹൃത്തും വാസുദേവും ഒരുമിച്ചായിരുന്നു താമസം. സുഹൃത്ത് ഇന്നലെ ഫ്ലാറ്റിൽ വന്നില്ല. ഇന്ന് രാവിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് വാസുദേവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് വാസുദേവ് റെജി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Scroll to Top